നിരീക്ഷണം ഉടനെ ആരംഭിക്കും
എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് വകുപ്പ്. ഇത്തരം നിയമലംഘനങ്ങളുടെ നിരീക്ഷണം ഉടനെ ആരംഭിക്കും.
റിയാദിൽ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പബ്ലിക് സെക്യൂരിറ്റി, സൗദി ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് സംഘടിപ്പ യോഗത്തിലാണ് ട്രാഫിക്ക് മേധാവി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി ഇക്കാര്യം വ്യക്തമാക്കിയത്.