കൂപ്പുകുത്തി മോഹൻലാലിസം

 കൂപ്പുകുത്തി മോഹൻലാലിസം

പുതുവര്‍ഷത്തില്‍ എലോണ്‍ എന്ന ചിത്രവുമായെത്തിയ മോഹന്‍ലാലിന് തിരിച്ചടി. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ബോക്‌സ്ഓഫീസില്‍ ഒരനക്കവും ഉണ്ടാക്കിയില്ല. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു. പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

കൊവിഡ് പ്രതിസന്ധികള്‍ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോണ്‍’ പറയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോണ്‍’. 2009ല്‍ റിലീസ് ചെയ്ത ‘റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോണ്‍. ഷാജി കൈലാസിന്റെ ‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.