കെ ആര് ഗൗരിയമ്മ പുരസ്കാരം ചെ ഗുവേരയുടെ മകള്‍ക്ക്
പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയായ ഡോ. അലെയ്ദ ഗുവേരയ്ക്ക്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലെയ്ദ. ചെഗുവേരയുടെ കൊച്ചു മകളും ചടങ്ങില്‍ പങ്കെടുക്കും. 3000 യുഎസ് ഡോളറാണ് പുരസ്കാരം. പുരസ്കാര തുകയും ശില്പവും പ്രശസ്തി പത്രവും ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.