ബുക്കിംഗ് ആരംഭിച്ച് ആകാശ
2022 നവംബർ 1 മുതൽ വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ബുക്കിങ് ആരംഭിച്ചതായി രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ. വളർത്തു മൃഗങ്ങളിൽ പൂച്ചയേയും നായയെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു, വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നിങ്ങനെ ചില നിബന്ധനകൾ വളർത്തുമൃഗങ്ങൾക്ക് യാത്ര ഒരുക്കുന്നതിന് എയർലൈൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏഴ് കിലോയിൽ കൂടുതലാണ് വളർത്തു മൃഗത്തിന്റെ ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും ആകാശ എയർലൈൻ വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങളുമായി ആദ്യത്തെ ആകാശ എയർ ഫ്ലൈറ്റ് നവംബർ 1-ന് പുറപ്പെടും എന്ന് ആകാശ എയറിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ പറഞ്ഞു.