എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്നു

 എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്നു

ഷാ​ർ​ജ, ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്നു. ഈ ​സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ന​ട​ത്തും. ഇ​ക്കാ​ര്യം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, എം.​പി അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യെ അ​റി​യി​ച്ചു. സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എം.​പി ന​ൽ​കി​യ ക​ത്തി​ന്‍റെ മ​റു​പ​ടി​യാ​യാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ എ​ല്ലാ ദി​വ​സ​വും ദു​ബൈ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​ല​ർ​ച്ച 2.20നും ​വൈ​കീ​ട്ട് 4.05നും ​എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് സ​ർ​വി​സ് ഉ​ണ്ട്.

എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സ് ദു​ബൈ​യി​ൽ നി​ന്ന് ഉ​ച്ച​ക്ക് 1.10 നാ​ണ്. മാ​ർ​ച്ച് 26 മു​ത​ൽ ഇ​തേ സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു സ​ർ​വി​സു​ക​ളി​ലാ​ണ് ബു​ക്കി​ങ് കാ​ണി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12.30 നും ​രാ​ത്രി 11.40 നും. ​ഇ​തോ​ടെ ദു​ബൈ​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സി​നും എ​യ​ർ ഇ​ന്ത്യ​ക്കും കൂ​ടി​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​ സ​ർ​വി​സു​ക​ൾ​ക്ക് പ​ക​രം മാ​ർ​ച്ച് 26നു ​ശേ​ഷം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സി​ന്‍റെ ര​ണ്ടു സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. ഫ​ല​ത്തി​ൽ ഒ​രു സ​ർ​വി​സ് പൂ​ർ​ണ​മാ​യും പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​മാ​കും.

ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് രാ​ത്രി 11.45 നാ​ണ് എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ഉ​ള്ള​ത്. മാ​ർ​ച്ച് 26 മു​ത​ൽ ഇ​തി​ന് പ​ക​ര​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ന​ട​ത്തും. രാ​ത്രി 12.10ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 5.50ന് ​കോ​ഴി​ക്കോ​ട് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഈ ​സ​ർ​വി​സി​ന്‍റെ സ​മ​യം. നി​ല​വി​ൽ എ​ല്ലാ ദി​വ​സ​വും ഇ​തേ റൂ​ട്ടി​ൽ ഉ​ച്ച​ക്ക് 12.55ന് ​ഉ​ണ്ടാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വി​സ് മാ​ർ​ച്ച് 26 മു​ത​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 1.10 ന് ​പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ബു​ക്കി​ങ് കാ​ണി​ക്കു​ന്ന​ത്.