എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സമയത്തിൽ മാറ്റം

 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സമയത്തിൽ മാറ്റം

കുവൈത്ത്-കോ​ഴി​​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം. ഈ ​മാ​സം 18 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ വി​മാ​നം നേ​ര​ത്തേ പു​റ​പ്പെ​ടു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ചി​ല ഷെ​ഡ്യൂ​ളു​ക​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം മാ​റ്റ​മു​ണ്ട്.

കോ​ഴി​ക്കോ​ടു ​നി​ന്ന് രാ​വി​ലെ 9.50, 8.10 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ പു​റ​പ്പെ​ട്ടി​രു​ന്ന വി​മാ​നം ഈ ​മാ​സം 18 മു​ത​ൽ രാ​വി​ലെ 7.40ന് ​പു​റ​പ്പെ​ടും. ഇ​തോ​ടെ മു​ൻ സ​മ​യ​ക്ര​മ​ത്തി​ൽ ​നി​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തേ വി​മാ​നം കു​വൈ​ത്തി​ൽ എ​ത്തും. കു​വൈ​ത്തി​ൽ​ നി​ന്ന് ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വി​മാ​നം 18 മു​ത​ൽ രാ​വി​ലെ 11.20നാ​കും പു​റ​പ്പെ​ടു​ക. ആ​റു മ​ണി​യോ​ടെ കോ​ഴി​ക്കോ​ട്ടെ​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​പ്പ് ന​ൽ​കി. ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ ടി​ക്ക​റ്റെ​ടു​ത്ത ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​സ​മ​യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​​ൺ​​വേ റീ​​കാ​​ർ​​പ​​റ്റി​​ങ്​ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ഴി​​ക്കോ​​ട്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജ​​നു​​വ​​രി 15 മു​​ത​​ൽ നേ​ര​ത്തെ ആ​ക്കി​യി​രു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം രാ​വി​ലെ 10ന് ​പു​റ​പ്പെ​ടു​ന്ന കു​വൈ​ത്ത് എ​ക്സ്പ്ര​സി​ന്റെ സ​മ​യം 9.50 ആ​ക്കി​യാ​ണ് പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ഈ ​മാ​സം 18 മു​ത​ൽ ഇ​ത് 7.40 ആ​കും.