മുഖക്കുരുവിന് ഉപ്പുകൊണ്ട് പരിഹാരം

 മുഖക്കുരുവിന് ഉപ്പുകൊണ്ട് പരിഹാരം

ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി, ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയില്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും ഇതു സഹായിക്കുന്നു. ഇതു വഴി ചര്‍മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്തി ചര്‍മത്തിന് ആരോഗ്യം നല്‍കുന്നു. ചര്‍മത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ഉപ്പ് ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മത്തെ ആരോഗ്യത്തോടെ വയ്ക്കുന്നു.

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. അല്‍പം ചൂടുളള ഉപ്പു വെള്ളം കൊണ്ടു മുഖം കഴുകുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.ചര്‍മത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാന്‍ സാധിയ്ക്കും. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കം ചെയ്ത് ചര്‍മദ്വാരം തുറക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി.

Keerthi