101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തു

 101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തു

101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കുറ്റം സമ്മതിച്ച് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി. ബ്രിട്ടനിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും മോർച്ചറിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളുടേതാണ് കുറ്റസമ്മതം. ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തിരുന്ന 68 കാരനായ ഡേവിഡ് ഫുള്ളർ എന്നയാളാണ് കോടതിയിൽ ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തിയത്.

2008 മുതൽ 2020 വരെയുള്ള കാലയളവിൽ മോർച്ചറിയിൽ വച്ച് 78 സത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് 51 കേസിൽ ഇയാൾ കുറ്റസമ്മതം നടത്തി. വ്യാഴാഴ്ച ക്രോയ്‌ഡൺ ക്രൗൺ കോടതിയിൽ നടന്ന ഹിയറിംഗിൽ, ആശുപത്രി മോർച്ചറികളിൽ, മറ്റ് 23 സ്ത്രീകളുടെ മൃതദേഹം കൂടി ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി ഫുള്ളർ സമ്മതിച്ചു. ഇതോടെ ആകെ ലൈംഗിക ചൂഷണം ചെയ്യപ്പെട്ട ഇരകളുടെ എണ്ണം 101 ആയി.

Ananthu Santhosh

https://newscom.live/