കർണാടക എഎപി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

 കർണാടക എഎപി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. എഎപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ബംഗളൂരു ഉന്നത പൊലീസുകാരനുമായ ഭാസ്കർ റാവു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എഎപിയിൽ സുതാര്യതയില്ലെന്നും ഒരു കൂട്ടർ മാത്രമാണ് പാർട്ടിയെ നയിക്കുന്നതെന്നും ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭാസ്കർ ആരോപിച്ചു. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ താൻ അസ്വസ്ഥനായിയെന്നും അവർ ശുദ്ധരാണെങ്കിൽ കോടതിയിൽ തെളിവ് നൽകണമെന്നും നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോവുകയാണെന്നും റാവു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഭാരത്, സമൃദ്ധ് ഭാരത്’(ഏകഭാരതം, സമൃദ്ധമായ ഇന്ത്യ) ശ്രമങ്ങളെ ശക്തിപ്പെടുത്താൻ നാമെല്ലാവരും കൈകോർക്കണം. ബിജെപിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും നൽകുന്ന പ്രാധാന്യവും തന്നെ ആകർഷിച്ചതായി റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു.