ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍
ആദിപുരുഷ് സിനിമയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായി അല്ല ആദിപുരുഷ് കേസില്‍ പെടുന്നത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് എന്ന വിഎഫ്എക്സ് കമ്പനി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ബോംബൈ ഹൈക്കോടതി ഈ ഹര്‍ജി സ്വീകരിച്ചെങ്കിലും ചിത്രം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് നല്‍കേണ്ട ക്രഡിറ്റ് ചിത്രത്തില്‍ നല്‍കിയില്ലെന്നാണ് തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് പറയുന്നത്.