ആധാർ കാർഡ് പുതുക്കണം
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.