ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാനര്‍ജി
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു.
‘മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി’.