മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയി
മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്, 310 പേർക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു, ഭൂരിഭാഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചു, 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നല്കി , ആയുധങ്ങൾ താഴെവയ്ക്കണണെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേര് ആയുധങ്ങൾ നല്‍കിയെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഭാവി തുലാസിലായി. കുകി മെയ്തി വിഭാഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ വിലക്കയറ്റം രൂക്ഷമാണ്.