സി.ആർ.പി.എഫിൽ 212 ഒഴിവുകൾ
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് 21വരെ അപേക്ഷിക്കാം. സബ്ഇൻസ്പെക്ടർ – റേഡിയോ ഓപറേറ്റർ ഒഴിവുകൾ 19, ക്രിപ്ടോ 7, ടെക്നിക്കൽ 5, സിവിൽ (പുരുഷൻ) 20. യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് ഡിസിപ്ലിനുകളിൽ ബിരുദം.
എസ്.ഐ ടെക്നിക്കൽ- ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്)/ തത്തുല്യം. എസ്.ഐ സിവിൽ- ത്രിവത്സര സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 30. അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ (എ.എസ്.ഐ) ടെക്നിക്കൽ- ഒഴിവുകൾ 146. യോഗ്യത- എസ്.എസ്.എൽ.സി/തത്തുല്യം.
ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (റേഡിയോ എൻജിനീയറിങ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ) അല്ലെങ്കിൽ ബി.എസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്). കമ്പ്യൂട്ടർ സോഫ്റ്റ്വെയർ/ഹാർഡ് വെയർ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 18-25.
എ.എസ്.ഐ (ഡ്രാഫ്റ്റ്സ്മാൻ) 15. യോഗ്യത- മെട്രിക്/തത്തുല്യം (ഇംഗ്ലീഷ്, ജനറൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഇതിനുപുറമെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (സിവിൽ/മെക്കാനിക്കൽ). പ്രായപരിധി 18-25. വിജ്ഞാപനം htttps://rect.crpf.gov.inൽ. അപേക്ഷ ഫീസ് എസ്.ഐ 200, എ.എസ്.ഐ 100ൽ വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
ജൂൺ 24, 25 തീയതികളിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, കായിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ശമ്പളം – എസ്.ഐ: 35400-1,12,400. എ.എസ്.ഐ: 29200-92300.