പണപ്പെരുപ്പം ഈ വർഷം കുറയുമെന്ന് സെൻട്രൽ ബാങ്ക്
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ദൃശ്യമായ പണപ്പെരുപ്പ സമ്മർദം യു.എ.ഇയിൽ ഈ വർഷം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യം ശക്തമായ വളർച്ചാവേഗത നിലനിർത്തുന്നതിനായാണ് നേട്ടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പണപ്പെരുപ്പം അന്താരാഷ്ട്ര ശരാശരിയായ 8.8 ശതമാനത്തിനും താഴെയായിരുന്നു. ബാങ്ക് സ്വീകരിച്ച നടപടികളും നയവുമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് ബാങ്ക് ചെയർമാൻ കൂടിയായ യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.