കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍
വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും. തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും. പാൽ ചെറു ചൂടോടെ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉളളതിനാല്‍ ഇവയും നല്ലതാണ്. ഇതിനായി നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്. വെള്ളരി മുറിച്ച് കൈമുട്ടില്‍ 15 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും.