ഐ.​എ​സ്.​ആ​ർ.​ഒ യി​ൽ 65 ഒ​ഴി​വു​ക​ൾ

 ഐ.​എ​സ്.​ആ​ർ.​ഒ യി​ൽ 65 ഒ​ഴി​വു​ക​ൾ

ഐ.​എ​സ്.​ആ​ർ.​ഒ കേ​ന്ദ്രീ​കൃ​ത റി​​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് വി​വി​ധ സെ​ന്റ​റു​ക​ളി​ലേ​ക്ക് സ​യ​ന്റി​സ്റ്റ്/ എ​ൻ​ജി​നീ​യ​ർ ഗ്രേ​ഡ് സി ​ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​നി പ​റ​യു​ന്ന ബ്രാ​ഞ്ചു​ക​ളി​ലാ​ണ് അ​വ​സ​രം.

സി​വി​ൽ: ഒ​ഴി​വു​ക​ൾ 39 (ജ​ന​റ​ൽ -16, SC -4, ST -4, OBC -11 EWS -4); ഇ​ല​ക്ട്രി​ക്ക​ൽ -14 (ജ​ന​റ​ൽ -7, SC -3, OBC -3, EWS -1); റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് -9 (ജ​ന​റ​ൽ -2, SC -3, OBC -3 EWS -1); ആ​ർ​ക്കി​ടെ​ക്ച​ർ -1 (OBC); സി​വി​ൽ (പി.​ആ​ർ.​എ​ൽ, സ്വ​യം​ഭ​ര​ണം) -1 (ജ​ന​റ​ൽ); ആ​ർ​ക്കി​ടെ​ക്ച​ർ (പി.​ആ​ർ.​എ​ൽ, സ്വ​യം​ഭ​ര​ണം) -1 (ജ​ന​റ​ൽ).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട/ അ​നു​ബ​ന്ധ ശാ​ഖ​യി​ൽ മൊ​ത്തം 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ 16-84 CGPAയി​ൽ കു​റ​യാ​തെ ബി.​ഇ/ ബി.​ടെ​ക്/ ത​ത്തു​ല്യ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബി.​ആ​ർ​ക്ക് യോ​ഗ്യ​ത​യു​ള്ള​വ​ർ കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യി​രി​ക്ക​ണം. ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തി (BE/​ B.Tech) ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 2023 ആ​ഗ​സ്റ്റ് 31ന​കം ബി​രു​ദം നേ​ടി​യാ​ൽ മ​തി. പ്രാ​യ​പ​രി​ധി 24-5-2023ൽ 28 ​വ​യ​സ്സ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷാ ഫീ​സ് 250 രൂ​പ. വി​ജ്ഞാ​പ​നം www. isro.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​നാ​യി മേ​യ് 24 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്.