ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏകീകൃത ജിസിസി വിസ ;ചർച്ചകൾ സജീവം
ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ സന്ദര്‍ശക വിസ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് സമാനമായ തരത്തിലുള്ള സംവിധാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നേതൃത്വത്തില്‍ ആലോചിക്കുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍.
ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലും ഏകീകൃത ജിസിസി വിസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബഹ്റൈന്‍ വിനോദ സഞ്ചാര മന്ത്രി ഫാത്തിമ അല്‍ സൈറഫി പ്രതികരിച്ചു.