കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു
വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക. ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.