എച്ച്ബിഒ കണ്ടന്‍റുകള്‍ ഇനി ജിയോ സിനിമ വഴി

 എച്ച്ബിഒ കണ്ടന്‍റുകള്‍ ഇനി ജിയോ സിനിമ വഴി

പാതിവഴിയിൽ എച്ച്ബിഒയിലെ സീരിസുകളെയൊക്കെ നഷ്ടമായെന്ന് വിഷമിക്കുന്നവർക്കുള്ള സന്തോഷവാർത്തയുമായാണ് ജിയോ സിനിമയെത്തിയിരിക്കുന്നത്. വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ‌ . നിലവിലെ കരാർ പ്രകാരം ഇനി മുതൽ ഇന്ത്യയിലെ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകളെല്ലാം‌ ജിയോസിനിമ ആപ്പിലൂടെയാകും സ്ട്രീം ചെയ്യുന്നത്.

റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും കഴിഞ്ഞ ദിവസമാണ് മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചത്. മെയ് മുതൽ പുതിയ കരാർ നടപ്പിലാകും. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു.