അകാലനര അകറ്റാൻ ഇതാ ടിപ്സ്

 അകാലനര അകറ്റാൻ ഇതാ ടിപ്സ്

പതിവായി ഉലുവ തലമുടിയിൽ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേർക്കുക. ഇനി ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്ത് മിശ്രിതമാക്കി തലയിൽ തേക്കാം. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഒപ്പം കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി തഴച്ചുവളരാനും സഹായിക്കും. അതുപോലെ തന്നെ, അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക് ഉപയോഗിക്കാം.

കടുകെണ്ണ ഇളം ചൂടോടെ തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോ​ഗിച്ച് കഴുകുക. ഇത് അകാലനര തടയാൻ സഹായിക്കും. ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാൻ തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും.

Ashwani Anilkumar

https://newscom.live