കെൽട്രോണിൽ നിന്നും വിശദാംശങ്ങൾ തേടി വിജിലൻസ്

 കെൽട്രോണിൽ നിന്നും വിശദാംശങ്ങൾ തേടി വിജിലൻസ്

എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിൽ നിന്നും വിജിലൻസ് കരാർ വിശദാംശങ്ങൾ തേടി. മോട്ടോർ വാഹന വകുപ്പിൽ നിന്നും വിജിലൻസിന് ഫയലുകൾ കൈമാറി. മുൻ ട്രാൻസ്പോർട്ട് കമ്മിഷ്ണർ രാജീവൻ പുത്തലത്തിനെതിരെ കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസിന്റെ അന്വേഷണം.​ഗതാ​ഗത വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയിലെ പ്രധാന വരുമാന മാർ​ഗമായി എഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴപ്പണത്തെയാണ് സർക്കാർ കണ്ടിരുന്നത്.

പദ്ധതിയുടെ ചുമതലക്കാരനായ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരെ അഞ്ച് കാര്യങ്ങള്‍ അന്വേഷിക്കമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. ലാപ്ടോപ്പ് വാങ്ങിയതിലും സെർവർ സജ്ജീകരിച്ചതിലും സ്ഥലം മാറ്റത്തിലും ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയതിലും ഉള്‍പ്പെടെയാണ് മറ്റ് ആക്ഷേപങ്ങൾ.

Ananthu Santhosh

https://newscom.live/