പ്രിയപ്പെട്ട മാമുക്കോയ’; അനുശോചിച്ച് മോഹൻലാൽ
മാമൂക്കോയയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓളവും തീരവും’ വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായതെന്നും മോഹൻലാൽ അനുശോചന കുറിപ്പിൽ പറയുന്നു.
‘മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും.’ മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോഹൻലാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.