റേ​ഡി​യോ ഓ​പ​റേ​റ്റ​ർ/​​മെ​ക്കാ​നി​ക് ഒഴിവ്

 റേ​ഡി​യോ ഓ​പ​റേ​റ്റ​ർ/​​മെ​ക്കാ​നി​ക് ഒഴിവ്

ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ (ബി.​എ​സ്.​എ​ഫ്) ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ (എ​ച്ച്.​സി) റേ​ഡി​യോ ഓ​പ​റേ​റ്റ​ർ/ റേ​ഡി​യോ മെ​ക്കാ​നി​ക് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റേ​ഡി​യോ ഓ​പ​റേ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ 217 ഒ​ഴി​വു​ക​ളും റേ​ഡി​യോ മെ​ക്കാ​നി​ക് വി​ഭാ​ഗ​ത്തി​ൽ 30 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ബി.​എ​സ്.​എ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​വി​ഷ​നി​ലേ​ക്കാ​ണ് നി​യ​മ​നം. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​ണെ​ങ്കി​ലും സ്ഥി​ര​പ്പെ​ടു​ത്താ​നി​ട​യു​ണ്ട്. ശ​മ്പ​ള​നി​ര​ക്ക്: 25,500-81,100 രൂ​പ.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ഈ ​ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം. അ​ല്ലെ​ങ്കി​ൽ എ​സ്.​എ​സ്.​എ​ൽ.​സി/​മെ​ട്രി​ക്കു​ലേ​ഷ​നും ര​ണ്ടു വ​ർ​ഷ​ത്തെ ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 18-25 വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ ഉ​ൾ​പ്പെ​ടെ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്​​മെ​ന്റ് വി​ജ്ഞാ​പ​നം https://rectt.bsf.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് 12 വ​രെ അ​പേ​ക്ഷി​ക്കാം.