‘കല്യാണ പന്തലിൽ നിന്ന് എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞുപോവുക?’; ഷുക്കൂർ വക്കീൽ

 ‘കല്യാണ പന്തലിൽ നിന്ന് എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞുപോവുക?’; ഷുക്കൂർ വക്കീൽ

കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ പ്രതികരണം. മുസ്‌ലിമല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ടെന്നും അവർ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?, എന്നായിരുന്നു കുറിപ്പ്.

Ananthu Santhosh

https://newscom.live/