സ്വർണ്ണവില കുറഞ്ഞു

 സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44720 രൂപയായി.

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 മായിരുന്നു ഇന്നലെ. എന്നാല്‍ ഇന്ന് സ്വർണവില 2011 ലേക്കെത്തി. രൂപയുടെ വിനിമയ നിരക്ക് ഉയർന്നു. ഡോളറിനെതിരെ 81.90 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് സ്വർണവില കുറയാന്‍ കാരണമായി.

Ananthu Santhosh

https://newscom.live/