ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന്​ മുതൽ തുറക്കും

 ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന്​ മുതൽ തുറക്കും

ര​ണ്ടു​മാ​സം അടച്ചിട്ട ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന്​ മുതൽ തുറക്കും. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം പ്ര​മാ​ണി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ശ​നി​യാ​ഴ്ച മു​ത​ലാ​ണ്​ വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ക്കു​ക. ഇ​ര​വി​കു​ള​ത്തി​ന്റെ ടൂ​റി​സം സോ​ണാ​യ രാ​ജ​മ​ല​യി​ലാ​ണ് വ​ര​യാ​ടു​ക​ളെ അ​ടു​ത്ത് കാ​ണാ​നാ​വു​ക.

ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളാ​ണ് വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം. ഈ ​സീ​സ​ണി​ൽ നൂ​റി​ൽ​പ​രം കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​തു​വ​രെ പി​റ​ന്ന​ത്. ഏ​പ്രി​ലി​ൽ വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ന​ട​ത്തു​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ ന​വ​ജാ​ത കു​ഞ്ഞു​ങ്ങ​ളു​ടെ​യും മൊ​ത്തം വ​ര​യാ​ടു​ക​ളു​ടെ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തും. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ദ്യാ​ന​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് 200ഉം ​കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 150ഉം ​രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്. പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ www.eravikulamnationalpark.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ബു​ക്ക്‌ ചെ​യ്യാം.

ഉ​ദ്യാ​ന​ത്തി​ന്റെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യ അ​ഞ്ചാം​മൈ​ലി​ലെ വ​നം​വ​കു​പ്പ് കൗ​ണ്ട​റി​ലും ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്. അ​ഞ്ചാം​മൈ​ലി​ൽ​നി​ന്ന് ആ​റ്​ കി​ലോ​മീ​റ്റ​റു​ള്ള രാ​ജ​മ​ല​യി​ലേ​ക്ക് ബാ​റ്റ​റി​യി​ലോ​ടു​ന്ന ബ​ഗി കാ​ർ സൗ​ക​ര്യ​വും ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ചു​പേ​ർ​ക്കാ​ണ് ഇ​തി​ൽ യാ​ത്ര​ചെ​യ്യാ​വു​ന്ന​ത്. 7500 രൂ​പ​യാ​ണ് ഫീ​സ്. ഒ​രു​ദി​വ​സം 2880 പേ​ർ​ക്കാ​ണ് ഇ​ര​വി​കു​ളം ഉ​ദ്യാ​ന​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ള​ത്.