സ്ത്രീ സുരക്ഷയിൽ വ്യത്യസ്തമായ പെയിന്റിങ്ങുകളുമായി പെർഷ്യൻ ബ്ലൂ
തിരുവനന്തപുരം; സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എത്രത്തോളം സുരക്ഷിതത്വം ആവശ്യമാണെന്നും അവരുടെ നിറഞ്ഞ പുഞ്ചിരി സമൂഹത്തിന് നൽകുന്ന നൻമയേയും വിളിച്ചോതുന്ന പെയിന്റിംഗ് പ്രദർശനം ശ്രദ്ധേയമാകുന്നു. ഗവ വിമൻസ് കോളേജിൽ കേരള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന വുമൻസ് സേഫ്റ്റി എക്സ്പോ വിംഗ്സ് 2023 ന്റെ വേദിയിലാണ് കൊച്ചിയിൽ നിന്നുള്ള പെർഷ്യൻ ബ്യൂവിലെ കലാകാരിമാരുടെ പെയിന്റുങ്ങുകൾ ശ്രദ്ധേയമാകുന്നത്.
അനുപമ രാജീവ്, അശ്വതി രവീന്ദ്രൻ, ശാലിനി മേനോൻ, പൂർണ്ണിമ ഷേബ എബ്രഹാം, ആശാ നായർ, ശ്രീകലാ നരേന്ദ്രനാഥ്, അഞ്ജലി ഗോപാൽ , അനുപമ രമേശ്, ആശലത, മയേര സുമൻ, റിഷ്മിത രമേശ്, ഗംഗാ സുരേഷ്, അന്ന അലക്സാണ്ടർ, ഷേർലി യേശുദാസ് , സുമയ്യ, അനിത സരുപ് എന്നിങ്ങനെ 16 പേരുടെ 56 ഓളം പെയിന്റിംഗുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇതിൽ മയേര സുമൻ ഒഡീഷ സ്വദേശിയായ ഡോക്ടറും, പൂർണ്ണിമ ഡോക്ടർ പ്രൊഫഷണലിൽ നിന്നുള്ളവരാണ്. ശാലിനി മേനോൻ ചാർട്ടേണ്ട് അക്കൗണ്ടന്റുമാണ്. ഇവർ പ്രൊഫഷണൽ ജോലി ഉപേക്ഷിച്ചാണ് പൂർണ്ണ സമയ കലാരംഗത്ത് എത്തിയത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ കലാരംഗത്തേക്ക് കടക്കാൻ കഴിയാതിരിക്കുകയും സർഗവാസന നിലനിൽക്കുകയും ചെയ്തിരുന്ന 128 പേരോളമാണ് പെർഷ്യൻ ബ്ലൂയിലൂടെ കലാരംഗത്ത് എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ പേരും വനിതകളാണെന്ന് പെർഷ്യൻ ബ്ലൂ ഡയറക്ടർ ടി. ആർ സുരേഷ് പറഞ്ഞു.
ഫോട്ടോ കാപ്ഷൻ; വിമൻസ് കോളേജിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന വുമൻസ് സേഫ്റ്റി എക്സ്പോ വിംഗ്സ് 2023 ന്റെ വേദിയിൽ കൊച്ചിയിൽ നിന്നുള്ള പെർഷ്യൻ ബ്യൂവിലെ കലാകാരിമാരുടെ പെയിന്റുങ് പ്രദർശനം