കുതിച്ചുയർന്ന് സ്വർണ്ണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480 രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 43840 രൂപയാണ്.