ചർമം തിളങ്ങാൻ ബീറ്റ്റൂട്ട്
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും.
*രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 15 മിനിറ്റിന് ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാം. നിറം വയ്ക്കാൻ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്.
*ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ ചുളിവുകൾ മാറാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ഇത് സഹായിക്കും.
*ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും.
*മൂന്ന് ടീസ്പൂൺ തൈര്, നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ലത് പോലെ മിക്സ് ചെയ്യുക. 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകുക.
*കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.