ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക്
ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക്. എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നാണ് വിവരം. ഇതിനായി 20 കോടി യുഎസ് ഡോളര്‍ മുടക്കിയേക്കും എന്നാണ് വിവരം. റോയിട്ടേര്‍സാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാവായ ഫോക്സ്കോണ്‍ ആണ് ആപ്പിളിനായി ഐഫോണുകളുടെ 70% ഭാഗങ്ങളും നിര്‍മ്മിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ നിര്‍മ്മാണം നീക്കത്തിന്‍റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നാണ് വിവരം. നിലവിൽ നിരവധി ചൈനീസ് വിതരണക്കാരാണ് എയർപോഡുകൾ നിർമ്മിക്കുന്നത്. ഇതില്‍ നിന്നും ഒരു മാറ്റമാണ് ആപ്പിളും ആലോചിക്കുന്നത്.