‘ഫാക് കുർബ’ പദ്ധതിക്ക് തുടക്കം
ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാനി ലോയേഴ്സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാന് ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്സൈറ്റ് വഴിയും (www.fakkrba.om) നിയുക്ത ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം പകുതിവരെ ഫാക് കുർബ പദ്ധതി തുടരും.