മുട്ടവില 13 ശതമാനം ഉയരും
യു.എ.ഇയിൽ മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങളുടെ വില താൽകാലികമായി ഉയരും. 13 ശതമാനമാണ് ഉയരുന്നത്. ആറ് മാസത്തേക്ക് മാത്രമാണ് വർധനവ്. ആറ് മാസത്തിന് ശേഷം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വില പുനർനിർണയിക്കും. ഉപഭോക്താവും കച്ചവടക്കാരും തമ്മിലെ ബന്ധം സന്തുലിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. നിർമാണ ചെലവ് വർധിച്ചതിനാൽ വൻ നഷ്ടത്തിലാണെന്നും വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കമ്പനി ഉടമകൾ അപേക്ഷ നൽകിയിരുന്നു.