തൊലി കളയാതെ കഴിക്കാം ഈ പഴങ്ങൾ

 തൊലി കളയാതെ കഴിക്കാം ഈ പഴങ്ങൾ

1 മാമ്പഴം:മാമ്പഴത്തിന്റെ പൾപ്പ് പോലെ തന്നെ പോഷകസമ്പുഷ്ടമാണ് തോലും. ഇതിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതെ കഴിക്കാം.
2 ഓറഞ്ച്:ഓറഞ്ച് തൊലി കളയാതെ കഴിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. എന്നാൽ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് തൊലി എന്നും ഇത് ഭക്ഷ്യയോഗ്യമാണ് എന്നും അറിയാമോ.
3 ഉരുളക്കിഴങ്ങ്:പതിവായി എല്ലാവരും കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പല രീതിയിൽ ആണ് പാകം ചെയ്യുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ഇത് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
4 കിവി:വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. മധുരവും പുളിപ്പും ചേർന്ന രുചിയുള്ള ഈ പഴത്തിന്റെ തൊലിയിൽ വൈറ്റമിൻ ഇ യും ഫൈബറും ധാരാളം ഉണ്ട്.
5 കുക്കുമ്പർ:സാലഡ് വെള്ളരി അഥവാ കുക്കുമ്പറിന്റെ തൊലിയിൽ വൈറ്റമിനുകളും ഫൈബറും ധാരാളമുണ്ട്. സാലഡ് ഉണ്ടാക്കുമ്പോൾ ഇനി മുതൽ കുക്കുമ്പർ തൊലി കളയാതെ തന്നെ ഉപയോഗിക്കാം.

Keerthi