പല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1.പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ അവയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുക.
2.ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഐസ് പല്ലിന്റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം.
3.മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം. രണ്ട് നേരവും പല്ല് തേക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4.പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.
5.മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം.നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക