ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ക്ക് മരണ മണി

 ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ക്ക് മരണ മണി

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതയി പഠനം. ഇത് കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. ഫാസ്റ്റ് ഫുഡില്‍ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലാണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. ഇടയ്ക്കിടെ ഫാസ്റ്റ് ഫുഡ് ഭക്ഷണം കഴിക്കുന്നത് ഒരു പ്രശ്നമല്ലെങ്കിലും, ഇത് പതിവായി കഴിക്കുന്നത് അമിതവണ്ണം, ഹൃദയാഘാതം, ആല്‍ക്കഹോളിക് ഇതര ഫാറ്റി ലിവര്‍ രോഗം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.അമേരിക്കയിലെ 2017-18ലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ അര്‍ബുദം അല്ലെങ്കില്‍ അവസാന ഘട്ട കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Keerthi