എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
- ഡാര്‍ക്ക് ചോക്ലേറ്റ് :കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതത്വം പാലിക്കണം.
- ക്വിനോവ ധാന്യങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ക്വിനോവ. ഇതില്‍ 28 ശതമാനം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. സാലഡില്‍ ചേര്‍ത്തോ അരിക്ക് പകരമോ എല്ലാം ക്വിനോവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
- ചീര:പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാന്‍ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയില്‍ അടങ്ങിയിട്ടുണ്ട്.
- പാലുൽപന്നങ്ങള്:കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളായ സ്കിംഡ് മില്‍ക്ക്, തൈര്, യോഗര്‍ട്ട് എന്നിവയെല്ലാം 10 ശതമാനത്തിലധികം മഗ്നീഷ്യം നമ്മുടെ ഭക്ഷണക്രമത്തില്‍ സംഭാവന ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് എല്ലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
- മീന്‍:ചൂര, മത്തി പോലുള്ള മത്സ്യ വിഭവങ്ങള്‍ മഗ്നീഷ്യം ആവശ്യകതയുടെ 25 ഉം 20 ഉം ശതമാനം നിവര്‍ത്തിക്കാന്‍ പര്യാപ്തമാണ്. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ശരീരത്തിന് ഗുണപ്രദമാണ്.
- ബ്രൗണ്‍ റൈസ്:86 മില്ലിഗ്രാം മഗ്നീഷ്യം നല്കുന്ന ബ്രൗണ്‍ റൈസ് പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിവര്‍ത്തിക്കുന്നു. ഇതിനാല്‍ ബ്രൗണ്‍ റൈസും എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.