ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
1 മിക്ക വീടുകളിലും എപ്പോഴും വാങ്ങിക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്സ്’ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും.
2 ഇപ്പോള്‍ വേനലിലെ കൊടുംചൂടില്‍ മിക്കവരും ധാരാളമായി കഴിക്കുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ‘നൈട്രിക് ഓക്സൈഡ്’, ‘എല്‍- അര്‍ജിനൈൻ’ എന്നിവയാണത്രേ ഇതിന് സഹായകമാകുന്നത്.
3 ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ‘സെറട്ടോണിൻ’, ‘ഡോപമൈൻ’ എന്നീ ഹോര്‍മോണുകള്‍ കൂട്ടുന്നു. ഇവ ലൈംഗികാരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു.
4 നട്സ് കഴിക്കുന്നതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായകമാണ്. ഇതിനായി എല്ലാ ദിവസവും കപ്പലണ്ടി, പിസ്ത, വാള്‍നട്സ് പോലുള്ള ഏതെങ്കിലും നട്സ് ഒരല്പം കഴിക്കുകയാണ് വേണഅടത്. നട്സിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുക്കളാണ് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നത്.
5 മാതളം- ആപ്പിള്‍ എന്നീ പഴങ്ങള്‍ കഴിക്കുന്നതും ലൈംഗികാരോഗ്യത്തെ അനുകൂമാംവിധം സ്വാധീനിക്കുന്നു. പ്രധാനമായും ലൈംഗികതാല്പര്യം വര്ധിപ്പിക്കാനാണിവ സഹായിക്കുന്നത്. അതിനാല്‍ ഈ പഴങ്ങളും പതിവായി കഴിക്കാവുന്നതാണ്.