ചീപ്പിനെ നിസാരമായി കാണരുത്

 ചീപ്പിനെ നിസാരമായി കാണരുത്

മുടി സംരക്ഷിക്കാന്‍ പല വഴികളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍, ആരെങ്കിലും വെറും നിസാരമായ ചീപ്പിന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മുടിയുടെ സംരക്ഷണത്തിന് ചീപ്പിനും പ്രധാന പങ്കുണ്ട്. അവയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി പലതരം പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍, തീരെ നിസ്സാരമായി കണ്ട് നാം സ്വയം ചെയ്യുന്ന പല അബദ്ധങ്ങളും അവയുടെ നാശത്തിന് വഴിയൊരുക്കാറുണ്ട്. മുടി ചീകിയൊതുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ച്ചയിലൊരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കുക.ചീപ്പ് ശുചിയാക്കുന്ന വേളയില്‍ അവയെ കീടാണു വിമുക്തമാക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പല അവസരങ്ങളിലും മറ്റൊരാളുടെ ചീപ്പുപയോഗിക്കുമ്പോള്‍ നാമതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാറു പോലുമില്ല.

ഇത്തരത്തില്‍ മറ്റൊളുടെ ചീപ്പ് ഉപയോഗിക്കുമ്പോഴാണ് ഈരിന്റെ ശല്യം അനുഭവപ്പെടുന്നത്. കൂടാതെ, ത്വക്ക് രോഗം, ചിരങ്ങ്, തുടങ്ങി അണുബാധ പോലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഫംഗസ് മൂലം പകരുന്ന രോഗമാണ് റിങ് വോം. ഈ രോഗം തലയോട്ടിയെ ദോഷകരമായി ബാധിക്കാറുണ്ട്.അണുക്കളുള്ള ഒരു ചീപ്പാണ് നിങ്ങള്‍ മറ്റൊരാളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ തടിപ്പ്, മുടി കൊഴിച്ചില്‍, മുടിയുടെ ബലക്ഷയം എന്നിങ്ങനെയുള്ള പ്രതികൂല അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റൊരാളുടെ ചീപ്പ് ഉപയോഗിക്കേണ്ട സാഹചര്യം വന്നെത്തിയാല്‍ എന്ത് വില നല്‍കിയും അത് ശുചീകരിക്കപ്പെട്ടു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

Keerthi