പാലക് ചീരയുടെ ഗുണങ്ങൾ ഇവയാണ്
ധാരാളം പോഷകങ്ങൾ അടങ്ങിയ ഇലക്കറികളിൽ ഒന്നാണ് പാലക് ചീര. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ കലവറയായ പാലക് ചീര പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചും, പാലക് ചീര എങ്ങനെ കഴിക്കണമെന്നും പരിചയപ്പെടാം.പാലക് ചീര സൂപ്പ് രൂപത്തിൽ കഴിക്കുന്നതാണ് ഏറെ ഉത്തമം. സൂപ്പ് രൂപത്തിൽ കഴിക്കുമ്പോൾ ധാരാളം ജലാംശം ശരീരത്തിന് ലഭിക്കുകയും, അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി- ഓക്സിഡന്റുകൾ ഹൃദയാരോഗ്യം നിലനിർത്താൻ വളരെ നല്ലതാണ്.പ്രമേഹരോഗികൾക്ക് പാലക് ചീര ഡയറ്റിൽ ഉൾപ്പെടുന്നത് മികച്ച ഓപ്ഷനാണ്. ഇവ ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് അനുയോജ്യമായ സൂപ്പർ ഫുഡ് എന്ന നിലയിൽ പാലക് ചീരയെ വിശേഷിപ്പിക്കാവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ വളരെ നല്ലതാണ്.സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന കരോട്ടിനോയിഡുകൾ പാലക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.