ഇവന്റ്സ് കലണ്ടർ പ്രഖ്യാപിച്ചു

 ഇവന്റ്സ് കലണ്ടർ പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം നടന്ന ‘ജിദ്ദ സീസൺ’ മെഗാ പരിപാടിയുടെ വൻ വിജയത്തെത്തുടർന്ന് ഈ വർഷവും തനതായ രീതിയിൽ വിവിധ പരിപാടികൾ നടത്തുമെന്ന് ജിദ്ദ ഗവർണറേറ്റിലെ നാഷണൽ കലണ്ടർ കമ്മിറ്റി ചെയർമാൻ പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ അറിയിച്ചു. ‘വർഷം മുഴുവനും പരസ്പരം ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷത്തെ ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 അവസാനം വരെ ജിദ്ദയിൽ ഗംഭീരമായ പരിപാടികളുടെ ഒരു നിര തന്നെ അവതരിപ്പിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ആഭ്യന്തര, വിദേശ സന്ദർശകരുടെ അഭിരുചിക്കനുസരിച്ച് ഈ മേഖലയിലെ അതിമോഹമായ പരിപാടികളുമായി ജിദ്ദ ഇവന്റ്സ് കലണ്ടർ 2023 വർഷത്തിലുടനീളം തുടരുമെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു. കലണ്ടറിൽ നിരവധി അന്താരാഷ്‌ട്ര, സാംസ്‌കാരിക, മറൈൻ ഫെസ്റ്റിവലുകളും പരിപാടികളും ഉൾപ്പെടും. അവയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു.

വിവിധ പ്രായത്തിലുള്ള സന്ദർശകർക്ക് അനുയോജ്യമായ വൈവിധ്യവും നൂതനവുമായ ഇവന്റുകൾ സൃഷ്ടിക്കുന്നതിനും ജിദ്ദയുടെ തീരദേശ പ്രദേശങ്ങൾ അനാവരണം ചെയ്യാനും അതിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിനും ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രാദേശിക, ദേശീയ, അന്തർദേശീയ കമ്പനികളെ ആകർഷിച്ചിട്ടുണ്ടെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു. ജിദ്ദ കലണ്ടർ ഓഫ് ഇവന്റ്സിന്റെ പ്രവർത്തനങ്ങൾ വർഷം മുഴുവനും വ്യാപിപ്പിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.