അരിവാള്‍ രോഗം? ലക്ഷണങ്ങൾ അറിയാം

 അരിവാള്‍ രോഗം? ലക്ഷണങ്ങൾ അറിയാം

ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ വരാം എന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്.അമിതമായ ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, മഞ്ഞപ്പിത്തം കൈകളിലും കാലുകളിലും വീക്കവും വേദനയും, പതിവായി അണുബാധ വരിക, നെഞ്ചിലോ പുറകിലോ കൈകളിലോ കാലുകളിലോ വേദന എന്നിവയാണ് സിക്കിൾ സെൽ അനീമിയയുടെ ലക്ഷണങ്ങൾ.

രക്തപരിശോധനയിലൂടെയാണ് സിക്കിൾ സെൽ അനീമിയ നിർണ്ണയിക്കുന്നത്. മലേറിയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണ്.ഹീമോഗ്ലോബിൻ ഇലക്‌ട്രോഫോറെസിസ് എന്നറിയപ്പെടുന്ന ഒരു രക്തപരിശോധനയിലൂടെ രോ​ഗം തിരിച്ചറിയാം. ഈ രോഗത്തിനുള്ള സമ്പൂർണ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഒരു സ്റ്റെം സെൽ അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. എന്നിരുന്നാലും, ഫോളിക് ആസിഡ് ഗുളികകളുടെയും ചില ദ്രാവകങ്ങളുടെയും സഹായത്തോടെ അതിന്റെ ആഘാതവും ലക്ഷണങ്ങളും കുറയ്ക്കാൻ കഴിയും.

Keerthi