പാന്‍ക്രിയാറ്റിക് കാന്‍സറും ലക്ഷണങ്ങളും

 പാന്‍ക്രിയാറ്റിക് കാന്‍സറും ലക്ഷണങ്ങളും

പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അടിവയറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്, ഇത് ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം. എക്സോക്രൈന്‍ സെല്ലുകളും ഐലറ്റ് സെല്ലുകള്‍ പോലെയുള്ള ന്യൂറോ എന്‍ഡോക്രൈന്‍ സെല്ലുകളും രണ്ട് തരം പാന്‍ക്രിയാറ്റിക് കോശങ്ങളാണ്. ഇവ പാന്‍ക്രിയാറ്റിക് കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.

Keerthi