ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ രാവിലെ പത്തരയോടെ ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്ജ്ജുന് സുധീറാണ് മരിച്ചത്. അര്ജ്ജുന് സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. സ്കൂട്ടറിന് മുകളിലൂടെയാണ് കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.