വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി ജോ ബൈഡൻ
വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് ജോ ബൈഡൻ ഇറങ്ങിപോയത്. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ.