സിപിഐ സംസ്ഥാന കൗണ്‍സിലിന് ഇന്ന് തുടക്കം

 സിപിഐ സംസ്ഥാന കൗണ്‍സിലിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന എക്‌സിക്യുട്ടിവില്‍ ഉയര്‍ന്ന ആവശ്യം സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ചയാകും.

ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തിലാണ് ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം മുല്ലക്കര രത്‌നാകരന്‍ ഉയർത്തിയത്. ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്നും അദ്ദേഹം യോഗത്തില്‍ വിമര്‍ശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.