തുടവണ്ണം കുറക്കാൻ ചെയ്യേണ്ടത്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവാണ് തുടവണ്ണം. തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമായതും ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ടോക്സിനുകളെ കുറക്കുന്നതിനും അതുവഴി തുടവണ്ണം കുറക്കുന്നതിനും സഹായം ചെയ്യും.പ്രാതല്‍ ഒരിക്കല്ലും ഒഴിവാക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചെറിയ അളവില്‍ ഭക്ഷണം പല തവണയായി കഴിക്കുന്നത് വളരെ നല്ലതാണ്. യോഗ ചെയ്യുക, കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക, തുടയില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടി പത്ത് മിനിറ്റോളം മസാജ് ചെയ്യുക എന്നതും തുടവണ്ണം കുറക്കുന്നതിന് ഏറെ സഹായകരമാകും.