സ്കൂളുകളിൽ ഫീസ്​ വർധന

 സ്കൂളുകളിൽ ഫീസ്​ വർധന

എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന്​ ശതമാനം ഫീസ്​ വർധനക്ക്​ അംഗീകാരം. ഇത്​ സംബന്ധിച്ച്​ ദുബൈ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ) അനുമതി നൽകി. 2023-24 അധ്യയന വർഷമാണ്​ ഫീസ്​ വർധന പ്രാബല്യത്തിൽ വരിക. സ്കൂളുകളുടെ പ്രവർത്ത ചിലവ്​ വർധിച്ച സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ കെ.എച്ച്​.ഡി.എ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ്​ വർധനക്ക്​ അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക്​ മാത്രമായിരിക്കും ഫീസ്​ വർധന അനുവദിക്കുക. നിലവാരം കുറഞ്ഞ സ്കൂളുകൾക്ക്​ ഫീസ്​ വർധനവിന്​ അനുമതി നൽകില്ല.