സ്ട്രെസ്’ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍
1 നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
2 വെണ്ടയ്ക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ഫോളേറ്റ്’ ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. അങ്ങനെയാണ് വെണ്ടയ്ക്ക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
3 കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
4 ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
5 ഫാറ്റി ഫിഷ് ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.
6 പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് ‘നട്സ്’. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ ‘സ്ട്രെസ്’ കുറയ്ക്കാന്‍ മികച്ചതാണ്. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
7 ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ‘സ്ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും.