ചൂട് കൂടുന്നു, ചർമ്മം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കാം

 ചൂട് കൂടുന്നു, ചർമ്മം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കാം

1 വരണ്ട ചർമത്തിന്:ചൂടുകാലത്ത് ചർമം കാക്കാൻ മോയ്സ്ചറൈസർ ശീലമാക്കാം. ചർമം വരണ്ടതാണെങ്കിൽ ചർമത്തിന് ചേരുന്ന മോയിസ്ചറൈസർ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം മോയിസ്ചറൈസർ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.
2 സൺസ്ക്രീൻ പതിവാക്കൂ:കഠിനമായ ചൂടേൽക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചർമം വരളാനും കാരണമാവും. ഇത് ഒഴിവാക്കാൻ സൺ സ്ക്രീൻ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കിൽ മൂന്ന് മണിക്കൂർ ഇടവേളയിലെങ്കിലും സൺ സ്ക്രീൻ ഉപയോഗിക്കണം.ചർമ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവർ രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.
3 വസ്ത്രം കൊണ്ട് തടയാം പ്രശ്നങ്ങളെ:കാലാവസ്ഥ മാറിമാറി വരുമ്പോൾ ധരിക്കുന്ന വസ്ത്രം ചർമത്തിന് സംരക്ഷണം നൽകുന്നതായിരിക്കണം. കൈയും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്. തണുപ്പായാലും ചൂടായാലും ചർമത്തിൽ നേരെ സ്വാധീനിക്കാൻ കഴിയാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രം.
4 വീര്യമേറിയ സോപ്പുകൾ ഉപേക്ഷിക്കുക:വീര്യമേറിയ സോപ്പുകളും ഡിറ്റർജന്റുകളും ചർമത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക. കുളിയുടെ സമയം ചുരുക്കുക. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതൽ നേരം ഷവറിനു കീഴിൽ നിൽക്കുന്നതും നിങ്ങളുടെ ചർമത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ ദൈർഘ്യം അല്ലെങ്കിൽ ഷവറിനു കീഴിൽ നിൽക്കുന്ന സമയം കുറയ്ക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
5 ധാരാളം വെള്ളം കുടിക്കുക:വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. ചുണ്ടും മുഖവും വരണ്ടു പോവുന്നത് നിയന്ത്രിക്കാൻ വെള്ളത്തിന് സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ചർമം മൃദുവാകാനും സഹായിക്കും.
6 പഴങ്ങളും പച്ചക്കറികളും ആവോളം:ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉൾപ്പെടാത്തതും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതുമായ ഭക്ഷണം ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും.

Keerthi